അബുദബി:യുഎഇയില്‍ താമസ വിസയുളളവർക്ക് 15 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യം. അർമേനിയ, അസർബൈജാൻ, ബ്രൂണയ്, ജോർജിയ, ഇന്തൊനീഷ്യ, കിർഗിസ്ഥാൻ, മലേഷ്യ, മാലദ്വീപ്, മൊറീഷ്യസ്, മോണ്ടിനെഗ്രോ, നേപ്പാൾ, സെയ്ഷൽസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് വിസ ഓണ്‍ അറൈവല്‍ ലഭ്യമാകുക. കാലാവധിയുളള പാസ് പോർട്ടും, വിസയുമുണ്ടെങ്കില്‍ സൗകര്യം ലഭ്യമാകും. നിശ്ചിത സ്ഥലത്തെത്തി വിമാനത്താവളത്തില്‍ നിന്ന് വിസയെടുക്കാവുന്നതാണ്.