റിയാദ്:സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേർക്ക് ദാരുണാന്ത്യം. ജീസാലിലാണ് ദുരന്തമുണ്ടായത്. ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളും ബന്ധുവായ കുട്ടിയുമാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്.
എതിർദിശയിൽ വാഹനമോടിച്ചതും അമിത വേഗവും കാരണം വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ തീപിടിക്കുകയായിരുന്നുവെന്നുമാണ് നിഗമനം. ഏത് രാജ്യക്കാരാണെന്നതടക്കമുളള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.