ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ അരമന കയറിയിറങ്ങുന്നത് നാടകമെന്ന് സിപിഎം; ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്

ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ അരമന കയറിയിറങ്ങുന്നത് നാടകമെന്ന് സിപിഎം; ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള സംഘപരിവാര്‍ നാടകം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയാണെന്ന് പറയുന്ന സംഘപരിവാര്‍ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന നാടകമാണ് അരമനകള്‍ തോറുമുള്ള സന്ദര്‍ശനം. പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുധ്യമെന്ന് തിരിച്ചറിയുമെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ക്രൈസ്തവര്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി മന്ത്രിമാര്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേരളത്തിലെ ബിജെപി നേതാക്കളുടെ നടപടി കാപട്യമാണെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും രംഗത്തെത്തി. 

ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങള്‍ സംഘപരിവാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് മുമ്പ് പറഞ്ഞിരുന്നു. സംഘപരിവാര്‍ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന തന്ത്രങ്ങളില്‍ ക്രൈസ്തവര്‍ വീഴില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.