മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും

മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും

അബുദബി:മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദർശിക്കും. യുഎഇ സർക്കാരിന്‍റെ ക്ഷണ മനുസരിച്ച് മെയ് ഏഴിന് മുഖ്യമന്ത്രിയും സംഘവും അബുദബിയിലെത്തും. മെയ് എട്ട് മുതല്‍ പത്ത് വരെ അബുദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.

രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി അബുദബി കേരളാ സോഷ്യല്‍ സെന്‍റർ സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും. പത്താം തിയതി ദുബായില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും.വ്യവസായ മന്ത്രി പി. രാജീവ്​, പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​, ചീഫ്​ സെക്രട്ടറി വി.പി. ജോയ്​ അടക്കമുള്ളവരും ഒപ്പമുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.