അബുദബി:തിരക്കേറിയ റോഡുകളില്‍ അലക്ഷ്യമായി ലൈനുകള്‍ മാറുന്നതിലെ അപകടം ഓർമ്മിപ്പിച്ച് അബുദബി പോലീസ്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡ്രൈവിംഗ് സുരക്ഷിതത്വത്തെ കുറിച്ച് പോലീസ് ഓർമ്മിപ്പിക്കുന്നത്.
തിരക്കേറിയ സമയത്ത് ഇടത്തേയറ്റത്തെ ട്രാക്കില്‍ നിന്ന് വലത്തേയറ്റത്തേക്ക് അതിവേഗം മാറുന്ന വാഹനം അപകടത്തില്‍ പെടുന്ന വീഡിയോയാണ് പങ്കുവച്ചിട്ടുളളത്. പെട്ടെന്നുള്ള ലൈന്‍ മാറ്റം ഒഴിവാക്കണമെന്നും അടുത്ത റോഡിലേക്കു മാറുന്നതിന് മുമ്പ് ശരിയായ ലൈനിലാണ് വാഹനമുള്ളതെന്ന് ഡ്രൈവര്‍ ഉറപ്പാക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 800 ദിർഹമാണ് പിഴ.നാല് ബ്ലാക്ക് പോയിന്‍റും കിട്ടും.