യുഎഇയില്‍ കോഴിമുട്ട വില കൂടി

യുഎഇയില്‍ കോഴിമുട്ട വില കൂടി

ദുബായ്: യുഎഇയില്‍ കോഴിമുട്ട വില കൂടി. 35 ശതമാനം വില വർദ്ധിച്ചതായാണ് വിപണിയില്‍ നിന്നും വരുന്ന റിപ്പോർട്ട്. നേരത്തെ കോഴി ഇറച്ചിക്കും 28 ശതമാനം വില കൂടിയിരുന്നു. കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും 13 ശതമാനം വില വർദ്ധിപ്പിക്കാന്‍ നേരത്തെ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ അനുവദിച്ചതിലും കൂടുതല്‍ വില വർദ്ധിച്ചുവെന്നാണ് വിപണി നല്‍കുന്ന റിപ്പോർട്ടുകള്‍.

6 മുട്ടയുള്ള ഒരു ചെറു ട്രേയുടെ വില 4.8 ദിർഹത്തിൽ നിന്ന് ആറര ദിർഹമായപ്പോള്‍ മറ്റൊരു ബ്രാന്‍ഡിന്‍റെ 15 മുട്ടയടങ്ങിയ ട്രേയ്കക്ക് 13 ദിർഹത്തില്‍ നിന്നു 15 ദിർഹമായി.30 ചെറിയ മുട്ടയുള്ള ട്രേയ്ക്ക് 23 ദിർഹമാണ് വില.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.