കല്‍പ്പറ്റ: കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. കൊല്ലുന്നതിന് മുമ്പ് വരെ സഖാവ് എന്ന് വിളിക്കും. കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്. അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പര്‍ സ്റ്റാറുകള്‍. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രാഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും കല രണ്ടാമതാണെന്നും ആദ്യം സമൂഹമാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യന്‍ അവസ്ഥയില്‍ ഒരാള്‍ കള്ളന്‍ എന്ന് പറയാന്‍ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളാണ് എന്നെ പൊറ്റുന്നത്. നല്ല മുനുഷ്യനായിരിക്കാന്‍ നോക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.