ദുബായ്:യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവർ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി തയ്യാറെടുക്കുന്നു. റോവറിനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ഹകൂട്ടോ ആർ മിഷന്‍ 1 ഏപ്രില്‍ 25 ന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് ഐസ്പേസ് അറിയിച്ചു.
ഏപ്രില്‍ 25 ന് യുഎഇ സമയം രാത്രി 8.40 ഓടെയാണ് ചന്ദ്രനിലെത്തുക. ഏപ്രില്‍ 12 ലെ കണക്ക് അനുസരിച്ച് ചന്ദ്രനുചുറ്റും 100 കിലോമീറ്ററിനും 2300 കിലോമീറ്ററിനും ഇടയിലുളള ഉയരത്തില്‍ ദീർഘവൃത്ത ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റുകയാണ്. രാത്രി 7.40 ഓടെ ഭ്രമണപഥത്തില്‍ നിന്ന് ലാന്‍റ് ചെയ്യാനുളള സ്വീക്വന്‍സ് ആരംഭിക്കും. പിന്നീട് ലാന്‍ഡർ ബ്രേക്കിംഗ് ബേണ്‍ നടത്തുകയും പ്രധാന പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഭ്രമണ പഥത്തില്‍ നിന്ന് വേഗത കുറയ്ക്കുകയും ചെയ്യും. ഒരു മണിക്കൂറിനുളളില്‍ റോവറിന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍
അതേസമയം ഏപ്രില്‍ 25 ന് ലാന്‍റിഗ് നടന്നില്ലെങ്കില്‍ ഏപ്രില്‍ 26 , മെയ് 1, മെയ് മ3 തിയതികള്‍ കൂടി പരിഗണനയിലുണ്ട്. കഴിഞ്ഞ മാസമാണ് ലാൻഡർ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.