കോഴിക്കോട്: നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇ.ഡി പരിശോധന.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ സ്വര്‍ണക്കടത്ത് മുഖ്യസൂത്രധാരന്‍ കെ.ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.
കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് നിലവില്‍ ഇ.ഡി അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും സ്വര്‍ണ വ്യാപാരികളെയും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് പുരോഗമിക്കുന്നത്.