കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ ഹർജി കോടതി അംഗീകരിച്ചായിരുന്നു നടപടി. അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം കൈക്കൂലി വാങ്ങി എന്നാണ് കേസ്.
2013ൽ പണം വാങ്ങി എന്ന പരാതിയിൽ 2020ലാണ് കെഎം ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഎം നേതാവ് കുടുവൻ പദ്മനാഭൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
തുടർന്ന് ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 47 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കാണിച്ച് കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി തിരികെ നൽകുവാൻ തയ്യാറായില്ല.