ദുബായ്:നിശ്ചയദാർഢ്യക്കാരായ കുട്ടികള്‍ക്കൊപ്പം ഇഫ്താർ വിരുന്നില്‍ പങ്കെടുത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എമിറേറ്റ് ടവർ ഹോട്ടലിലായിരുന്നു വിരുന്ന്. ദുബായ് കിരീടാവകാശിയുമായി സംവദിക്കാനുളള അവസരത്തില്‍ കുട്ടികള്‍ സന്തോഷം പങ്കിട്ടു.

പലരും ഹംദാനൊപ്പമുളള ഫോട്ടോയും വീഡിയോയും എടുത്തു. കുട്ടികളുടെ കുടുംബാംഗങ്ങളും ഹംദാനുമായി സംവദിച്ചു. നിശ്ചയദാർഢ്യമുളളവർക്ക് ഉയർന്ന നിലവാരത്തിലുളള പരിചരണവും സേവനവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കാഴ്ചപ്പാടാണ് നടപ്പില്‍ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയും കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ജനറലുമായി ഹെസ്സ ബുഹുമൈദും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.