ദോഹ:ഖത്തറില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാജ്യത്തെ അന്തരീക്ഷം മേഘാവൃതമാണ്. പൊടിക്കാറ്റ് വീശുമെന്നും ഇടിയും മിന്നലോടും കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ചപരിധി കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.