ദുബായ് :ദുബായ് ഉം റമൂലിലെ വേർ ഹൗസില്‍ തീപിടുത്തം. വെളളിയാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ദുബായ് സിവില്‍ ഡിഫന്‍സ് ഓപ്പറഷേന്‍ കേന്ദ്രത്തില്‍ വിവരം ലഭിച്ചു.
റഷീദിയ അഗ്നിശമനകേന്ദ്രത്തില്‍ നിന്നുളള സംഘം അഞ്ച് മിനിറ്റിനുളളില്‍ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.