ശുദ്ധ മണ്ടത്തരം; വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരന്‍

ശുദ്ധ മണ്ടത്തരം; വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരന്‍

കൊച്ചി: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എം.ഡിയും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. നിലവിലെ ട്രാക്ക് വെച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയേ ട്രെയിന് ലഭിക്കൂ. 160 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ കൊണ്ടുവന്ന് 90 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് വിഡ്ഢിത്തമാണെന്നും അവ പാഴാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ട്രാക്കുകളില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയാണ് പറയുന്നത്. എന്നാല്‍ 90 മാത്രമേ ലഭിക്കുകയുള്ളൂ. അതായത് വന്ദേഭാരതിനും അതേ വേഗതയെ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങള്‍ക്ക് എന്തും പറയാം. എന്നാല്‍ അത് പ്രായോഗികമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഏപ്രില്‍ 14 നാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത്. 22 ന് ട്രയല്‍ റണ്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാണ് ഉള്ളത്. 24 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി 25 ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.