എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമനം (യുഎപിഎ) ചുമത്തി. കോഴിക്കോട് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രതിക്കെതിരെ യുഎപിഎ ചേര്‍ത്തത്. ചോദ്യം ചെയ്യലിലും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലും തീവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധം കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. 

യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ നേരത്തേ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. യുഎപിഎ ചേര്‍ത്താല്‍ മാത്രമേ എന്‍ഐഎക്ക് കേസ് ഏറ്റെടുത്ത് പൂര്‍ണ അന്വേഷണത്തിലേക്ക് പോകാനാകൂ. സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും ഷാറുഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. 

സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന വിലയിരുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണ് പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊര്‍ജിതമാക്കിയത്. ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.