ദുബായ്:യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചാറ്റല്‍ മഴ പ്രതീക്ഷിക്കാം. തീര പ്രദേശങ്ങളില്‍ അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.
താപനില വർദ്ധിക്കും. അബുദബിയില്‍ ശരാശരി കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊടിക്കാറ്റ് വീശും. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും.