ദുബായ്:ഈദ് അവധി ദിനങ്ങളോട് അനുബന്ധിച്ച് എമിറേറ്റിലെ സൗജന്യപൊതുപാർക്കിംഗ് സമയക്രമം ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മള്‍ട്ടി ലെവല്‍ പാർക്കിംഗ് ടെർമിനലുകളിലൊഴികെ റമദാന് 29 അതായത് ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ശവ്വാല്‍ 3 വരെ പാർക്കിംഗ് സൗജന്യമായിരിക്കും.
വ്യാഴാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ ചാന്ദ്രനിരീക്ഷണ കമ്മിറ്റിയോഗം ചേരുന്നത്. വെളളിയാഴ്ചയാണ് ഈദുല്‍ ഫിത് റെങ്കില് ഞായറാഴ്ചവരെയായിരിക്കും സൗജന്യ പാർക്കിംഗ് ലഭിക്കുക. അതേസമയം ശനിയാഴ്ചയാണ് ഈദുല്‍ ഫിത്റെങ്കില് തിങ്കളാഴ്ച വരെ സൗജന്യ പാർക്കിംഗ് സേവനം ലഭിക്കും.