അബുദബി:നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി യുഎഇയും ഖത്തറും. ഇതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും എംബസികള്‍ തുറക്കും. യുഎഇയില്‍ ഖത്തർ എംബസി തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും ഉപദേശകനും വിദേശകാര്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവുമായ ഡോ മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
യുഎഇയുമായി നല്ല നയതന്ത്രബന്ധമാണ് നിലവിലുളളത്. എംബസികള്‍ എത്രയും വേഗം തുറക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണ്. പരസ്പര സന്ദർശനങ്ങള്‍ നടത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നടപടിക്രമങ്ങളിലെ സാങ്കേതികത്വം മാറിയാല്‍ ആഴ്ചകള്‍ക്കുളളില്‍ എംബസി പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.