ദുബായ്: യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പലയിടങ്ങളും മേഘാവൃതമായിരിക്കും. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.
ദുബായില്‍ കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 36 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം മെസിയാറയിലും ഗാസിയോറയിലും താപനില 40 ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും.
അതേസമയം ഞായറാഴ്ച വൈകീട്ട് അല്‍ ദഫ്രയില്‍ മഴ ലഭിച്ചു. അബുദബിയില്‍ വിവിധ ഇടങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.രാജ്യം ഉഷ്ണകാലത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായുളള കാലവസ്ഥ മാറ്റത്തിന്‍റെ സൂചനയായാണ് മഴ പെയ്യുന്നത്.