ദുബായ് ബോളിവുഡ് പാർക്ക് അടച്ചു

ദുബായ് ബോളിവുഡ് പാർക്ക് അടച്ചു

ദുബായ്: ദുബായിലെ ബോളിവുഡ് തീം പാർക്ക് അടച്ചു. പ്രവർത്തനം അവസാനിപ്പിച്ചതായി ബോളിവുഡ് പാർക്ക് അധികൃതർ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍ സ്വകാര്യപരിപാടികള്‍ നടക്കുന്ന രാജ്മഹല്‍ തിയറ്റർ പ്രവർത്തനം തുടരും.

ദുബായില്‍ ബോളിവുഡിനായി സമർപ്പിച്ച തീം പാർക്കായിരുന്നു ബോളിവുഡ് തീം പാർക്ക്. ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്‌സിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ബോളിവുഡ് പാർക്ക്സ്.

റമദാന്‍ മാസത്തില്‍ താല്‍ക്കാലികമായി അടയ്ക്കുകയാണെന്നായിരുന്നു ആദ്യം അറിയിപ്പ് നല്‍കിയിരുന്നതെങ്കിലും പിന്നീട് പാർക്ക് സ്ഥിരമായി അടയ്ക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് പാർക്ക് അടച്ചതെന്ന് വ്യക്തമല്ല. 2016 ലാണ് ബോളിവുഡ് പാർക്ക് തുറന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.