ദുബായ് മാരത്തണ്‍ തിയതികള്‍ പ്രഖ്യാപിച്ചു

ദുബായ് മാരത്തണ്‍ തിയതികള്‍ പ്രഖ്യാപിച്ചു

ദുബായ്:ദുബായ് മാരത്തണ്‍ തിയതി പ്രഖ്യാപിച്ചു. 2024 ജനുവരി ഏഴിനാണ് മാരത്തണ്‍ നടക്കുക. 2020 ജനുവരിയ്ക്ക് ശേഷം ദുബായ് മാരത്തണ്‍ മടങ്ങിയെത്തുന്നുവെന്ന് ദുബായ് സ്പോർട്സ് കൗണ്‍സിലാണ് പ്രഖ്യാപിച്ചത്.

4 കിലോമീറ്റർ, 10 കിലോമീറ്റർ, 42.195 കിലോമീറ്റർ എന്നിവയിലാണ് മാരത്തണ്‍ നടക്കുക. dubaimarathon.org എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. ദുബായ് പോലീസ്, ആർടിഎ, ദുബായ് മുനിസിപ്പാലിറ്റി എന്നിവടുയെ സഹകരണത്തോടെയാണ് മാരത്തണ്‍ നടക്കുന്നത്.

ദുബായിലെ ഏറ്റവും വലിയ വാർഷിക പരിപാടികളില്‍ ഒന്നാണ് ദുബായ് മാരത്തണ്‍. യുഎഇയിലും പുറത്തുനിന്നുളളവർക്കും മാരത്തണിന്‍റെ ഭാഗമാകാം. പ്രായപരിധിയില്ലെന്നും ദുബായ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.