ദുബായ്: യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഇന്ന് ചന്ദ്രനില്‍ ഇറങ്ങും.ഏപ്രില്‍ 25 ന് രാത്രി യുഎഇ സമയം 8.40 നാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്താന്‍ ശ്രമിക്കുന്നത്. യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററാണ് ഇക്കാര്യം അറിയിച്ചത്.
ചന്ദ്രനില്‍ റാഷിദ് റോവർ ഇറങ്ങാന്‍ ശ്രമിക്കുന്നതിന്‍റെ തല്‍സമയ വീഡിയോ ഐസ്പേസിന്‍റെ യൂട്യൂബ് ചാനില്‍ തല്‍സമയം കാണാം. കാലാവസ്ഥ വെല്ലുവിളിയായാല്‍ ഏപ്രില്‍ 26 മെയ് 1 മെയ് 3 ദിവസങ്ങളില്‍ കൂടി ലാന്‍റിംഗ് നടത്താന്‍ ശ്രമിക്കും.
ദൗത്യം വിജയിച്ചാല്‍, ലോകത്തുതന്നെ ചാന്ദ്ര ദൗത്യം വിജയകരമായി നടത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. ആദ്യ അറബ് രാജ്യവും.