യുഎഇയില്‍ 1,196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍  1,196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 182,601 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.

രാജ്യത്ത് ആകെ 607 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 694 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 162,435 ആയി. നിലവില്‍ 19,559 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.