യുഎഇ- ഇന്ത്യ യാത്ര കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയർഇന്ത്യ

യുഎഇ- ഇന്ത്യ യാത്ര കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയർഇന്ത്യ

ദുബായ്: എയർ ഇന്ത്യ-എയർ ഇന്ത്യാ എക്സ്പ്രസ് ലയനത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് അധിക വിമാനസർവ്വീസുകള്‍ പ്രഖ്യാപിച്ചു. ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് ദുബായിലേക്ക് എയർ ഇന്ത്യ സർവ്വീസുകള്‍ പ്രഖ്യാപിച്ചത്.

2023 ഏപ്രില്‍ 29 മുതല്‍ ഡല്‍ഹി- ദുബായ്, മുംബൈ - ദൂബായ് റൂട്ടില്‍ ആരംഭിക്കുന്ന പുതിയ സർവ്വീസ് ഉള്‍പ്പടെ പ്രതിദിനം 10 വിമാനങ്ങള്‍ സർവ്വീസ് നടത്തും. മുംബൈയില്‍ നിന്നും ദുബായിലേക്കും തിരിച്ചും നിലവില്‍ 6 സ‍ർവ്വൂസുകളാണ് എയർ ഇന്ത്യയ്ക്കുളളത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും യാത്ര ചെയ്യാവുന്ന തരത്തിലാണ് സർവ്വീസുകളുളളത്.

ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് എയർ ബസ് ദിവസേന സർവ്വീസ് നടത്തും. രാവിലെ 9.50 നാണ് പുറപ്പെടുക. ദിവസേനയുളള മൂന്ന് ബോയിംഗ് 787 വിമാനങ്ങളെ കൂടാതെയാണ് ഇത്. ആഴ്ചയില്‍ നാല് ദിവസം വൈകീട്ട 7.10 എയർ ബസ് സർവ്വീസുമുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് തിരിച്ചും സർവ്വീസ്. ആഴ്ചയില്‍ അഞ്ച് ദിവസം ബോയിംഗ് വിമാനം മുംബൈയിൽ നിന്നും ദുബായിലേക്കും തിരിച്ചും സർവ്വീസ് നടത്തും. ദിവസനേയുളള രണ്ട് വിമാനങ്ങള്‍ കൂടാതെയാണ് ഇത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.