ഗ്ലോബല്‍ വില്ലേജിന് നാളെ തിരശീല വീഴും

ഗ്ലോബല്‍ വില്ലേജിന് നാളെ തിരശീല വീഴും

ദുബായ്:ഗ്ലോബല്‍ വില്ലേജിന്‍റഎ 27 മത് പതിപ്പിന് നാളെ തിരശീല വീഴും.വ്യത്യസ്താമായ 27 പവലിയനുകളാണ് ഇത്തവണ സന്ദർശകരെ സ്വീകരിച്ചത്. പതിവുപോലെ ഇത്തവണയും നിരവധി പേർ ആഗോള ഗ്രാമത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനായി ഒഴുകിയെത്തി.


വൈകീട്ട് നാല് മണിമുതല്‍ പുലർച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനം. വാരാന്ത്യ അവധി ദിനങ്ങളായതുകൊണ്ടുതന്നെ ശനിയും ഞായറും കൂടുതല്‍ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ മികച്ച ഷോപ്പിംഗിനും ഭക്ഷണ വൈവിധ്യം രുചിക്കാനുമായി ലക്ഷങ്ങളാണ് ഇത്തവണയും ആഗോള ഗ്രാമത്തിന്‍റെ ഭാഗമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.