ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ അഞ്ച് ശതമാനം വർദ്ധനവ്. പെട്രോള്‍ വിലയിലാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ആഗോള വിലയിലുണ്ടായ വർദ്ധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
ഏപ്രിലില്‍ ലിറ്ററിന് 3.01 ആയിരുന്ന സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് മെയ് മാസത്തില്‍ 3.16 ദിർഹമാണ് വില. സ്പെഷല്‍ 95 ന് 3.05 ദിർഹവും ഇ പ്ലസിന് 2.97 ദിർഹവുമാണ് മെയ് മാസത്തിലെ നിരക്ക്. ഏപ്രിലില്‍ ഇത് യഥാക്രമം 2.90 ദിർഹവും 2.82 ദിർഹവുമാണ്. അതേസമയം ഡീസല്‍ വില ലിറ്ററിന് 12 ഫില്‍സ് കുറഞ്ഞ് 2.91 ഫില്‍സായി.