2021 ഒളിമ്പിക്സിന് ജപ്പാൻ ആതിഥേയത്വം വഹിക്കും -ജാപ്പനീസ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയിൽ

2021 ഒളിമ്പിക്സിന് ജപ്പാൻ ആതിഥേയത്വം വഹിക്കും -ജാപ്പനീസ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയിൽ

2021 ൽ ടോക്കിയോ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തന്റെ സർക്കാർ തീരുമാനിച്ചതായി ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ ഐക്യരാഷ്ട്ര പൊതുസഭയിൽ പറഞ്ഞു.2020 ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒളിംപിക്സ് , കോവിഡ് പകർച്ച വ്യാധിയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു .   

"മനുഷ്യരാശി , കോവിഡ് പകർച്ചവ്യാധിയെ പരാജയപ്പെടുത്തി എന്നതിന്റെ സാക്ഷ്യപത്രമായി അടുത്ത വർഷം വേനൽക്കാലത്ത്, ജപ്പാൻ , ഒളിമ്പിക്സിനും ,പാരാലിമ്പിക് ഗെയിംസിനും ആതിഥേയത്വം വഹിക്കാനുള്ള ദൃഡനിശ്ചയത്തിലാണ് ". ജപ്പാൻ പ്രധാനമന്ത്രി സഭയെ അറിയിച്ചു . 

അനാരോഗ്യം മൂലം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ഷിൻസോ അബെ യുടെ പകരക്കാരൻ ആയാണ് യോഷിഹിഡെ സുഗ ഈ മാസം അധികാരത്തിലേറിയത് .

നോർത്ത് കൊറിയയുമായി നിലനില്ക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ യാതൊരു ഉപാധികളും കൂടാതെ സന്ദർശിക്കാൻ തയാറാണെന്ന് ജപ്പാനീസ് പ്രധാനമന്ത്രി തന്റെ റെക്കോർഡ് ചെയ്ത പ്രസംഗത്തിൽ പറഞ്ഞു.

ഇന്റർനാഷണൽ ബ്യൂറോ 


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.