ദുബായ്: അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിന്‍റെ 30 മത് എഡിഷന്‍ സന്ദർശിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയും ഒന്നും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മേള സന്ദർശിച്ചു. രാവിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയാ കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം എടിഎം സന്ദർശിച്ചിരുന്നു.
എമിറേറ്റ്സ് എയർലൈന്‍സിന്‍റെ പവലിയന്‍ ഭരണാധികാരികള്‍ സന്ദർശിച്ചു. എമിറേറ്റ്‌സിന്‍റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അദ്‌നാൻ കാസിം രാജകുടുംബത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ജനപ്രിയമായ എമിറേറ്റ്‌സ് പ്രീമിയം ഇക്കോണമി സീറ്റുകളുടെ പ്രത്യേകതകള്‍ ഭരണാധികാരികള്‍ ചോദിച്ചറിഞ്ഞു. എടിഎമ്മിലെ ഹാൾ 3 സ്റ്റാൻഡ് എംഇ 3310 ലാണ് എമിറേറ്റ്‌സ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്.