അബുദാബി: അബുദാബിയില്‍ നിലവില്‍ വന്ന ടോള്‍ സംവിധാനത്തില്‍ ഇതുവരെ 7000 വാഹനങ്ങള്‍ രജിസ്ട്രർ ചെയ്തുവെന്ന് അബുദാബി ഇന്‍റഗ്രേറ്റഡ് സെന്‍റർ. ശനിയാഴ്ച പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ജനുവരി ഒന്നുമുതലാണ് അബുദാബിയില്‍ നാല് പാലങ്ങളിലൂടെയുളള സഞ്ചാരത്തിന് ടോള്‍ ഈടാക്കിത്തുടങ്ങുക.
അധികം തിരക്കുളള സമയങ്ങളില്‍ രാവിലെ 7 മുതല്‍ 9 വരെയും വൈകീട്ട് 5 മുതല്‍ 7 വരെയുമാണ് ടോള്‍. ഒരു തവണ യാത്രയ്ക്ക് നാല് ദിർഹമാണ് ഈടാക്കുക. ജനുവരി 2 ന് മുന്‍പായി വാഹനങ്ങള്‍ രജിസ്ട്രർ ചെയ്യണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. http://darb.itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ #DARB ആപ് മുഖേനയോ രജിസ്ട്രേഷന്‍ പൂർത്തിയാക്കാം.