കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയും, ഓക്സ്ഫോർഡ് പാക്കിസ്ഥാനി സ്‌കൂൾ അബ്ബാസിയയുമാണ് വേദികളാവുന്നത്. സ്റ്റേജിതര മത്സരങ്ങൾ മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ 9 വരെയും, സ്റ്റേജ് മത്സരങ്ങൾ മേയ് 12ന് കാലത്ത് 8 മണി മുതൽ രാത്രി 11 വരെയും നടത്തപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു.

പ്രായഭേദമേന്യേ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.