ദുബായ്: മഞ്ഞുകാലത്തിന് തുടക്കമായതോടെ ലോകത്തെ യുഎഇയിലേക്ക് ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ആഭ്യന്തര ടൂറിസം വികസനത്തിന്‍റെ ഭാഗമായി പ്രാദേശിക ഫെഡറല്‍ സംവിധാനങ്ങളുമായി സഹകരിച്ച് സമഗ്രപദ്ധതി ആവിഷ്കരിക്കാനും തീരുമാനമായതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ദുബായിയെ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ടൂറിസം സമ്പ്രദായം കൊണ്ടുവരുന്നത്. ഇതോട് അനുബന്ധിച്ച് ഏഴ് എമിറേറ്റുകളിലായി വേൾഡ് കൂളെസ്റ്റ് എന്ന പേരിൽ ആദ്യ ആഭ്യന്തര ടൂറിസം ക്യാമ്പയിനും തുടക്കമായിട്ടുണ്ട്