ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുളള യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നു. സ്പേസ് എക്സ് ഡ്രാഗന്‍ ബഹിരാകാശ പേടകത്തിന്‍റെ ഡോക്കിംഗ് പോർട്ട് മാറ്റുന്ന ദൗത്യത്തില്‍ സുല്‍ത്താന്‍ അല്‍ നെയാദിയും പങ്കാളിയാകുമെന്ന് നാസ അറിയിച്ചു. മറ്റ് നാല് സഹഅംഗങ്ങള്‍ക്കൊപ്പമാണ് ദൗത്യത്തില്‍ സുല്‍ത്താനും പങ്കുചേരുക.
പര്യവേഷണം 69 ന്‍റെ ഭാഗമായുളള സഹ അംഗങ്ങള്‍ക്കൊപ്പം വിക്ഷേപണ ബഹിരാകാശ പേടകമായ ഡ്രാഗണ്‍ എൻഡവറില്‍ പ്രവേശിക്കുകയും ഐഎസ്എസിന് പുറത്ത് സഞ്ചരിക്കുകയും ചെയ്യും. സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, ആൻഡ്രി ഫെഡ്യേവ് എന്നിവർക്കൊപ്പമാണ് ദൗത്യം നടത്തുക. ഓഗസ്റ്റോടെ സുല്‍ത്താനും സംഘവും ഐഎസ്എസില്‍ നിന്ന് മടങ്ങുമെന്നും നാസ അറിയിച്ചു.