ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിലെ പന്ത് ലേലത്തിന്

ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിലെ പന്ത് ലേലത്തിന്

ദോഹ: ഖത്തർ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിലെ പന്ത് ലേലത്തില്‍ വാങ്ങാന്‍ അവസരമൊരുങ്ങുന്നു. നോര്‍ത്താംപ്ടണ്‍ ലേലശാലയില്‍ വെച്ച് 2023 ജൂണ്‍ 6,7 തീയതികളിലായാണ് ലേലം നടക്കുക. ഓണ്‍ലൈനായും ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പന്തിന് ഒരു മില്യണ്‍ ഖത്തര്‍ റിയാലാണ് വില പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ 18ന് ഖത്തറിലെ ലുസൈന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പിച്ചാണ് അര്‍ജന്‍റീന ലോകകിരീടം സ്വന്തമാക്കിയത്. അർജന്‍റീനയുടെ സ്വപ്ന സാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിച്ച പന്തിന് 'അല്‍ ഹില്‍മ്' (ദി ഡ്രീം) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാച്ച് ബോളില്‍ ലോകകപ്പ് ഫൈനലുകളുടെ രേഖാമൂലമുള്ള തീയതിയും മറ്റും അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.