ദോഹ: ഖത്തറില്‍ ഇന്നും നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൂട് കൂടും. ഇന്ന് വൈകുന്നേരം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
4 മുതല്‍ 8 അടി ഉയരത്തില്‍ വരെ ശക്തമായ തിരമാലകള്‍ ഉണ്ടായേക്കാം. ശനിയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഒന്നു മുതല്‍ രണ്ട് അടി ഉയരത്തില്‍ വരെ തിരമാലകളുണ്ടാകാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.