സൗദി അറേബ്യയില്‍ കെട്ടിടത്തിന് തീപിടിച്ച് 2 മലയാളികള്‍ ഉള്‍പ്പടെ ആറ് പേ‍ർ മരിച്ചു

സൗദി അറേബ്യയില്‍ കെട്ടിടത്തിന് തീപിടിച്ച് 2 മലയാളികള്‍ ഉള്‍പ്പടെ ആറ് പേ‍ർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഖാലിദ്ദിയയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ആറ് പേർ മരിച്ചു. ഇതില്‍ 2 പേർ മലയാളികളാണ് . മലപ്പുറം മേൽമുറി സ്വദേശി ഇർഫാൻ, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരാണ് മരിച്ച മലയാളികള്‍. ഹക്കീം കഴിഞ്ഞ വെളളിയാഴ്ചയാണ് സൗദിയിലെത്തിയത്.

രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുളളയാളും മറ്റൊരാള്‍ ഗുജറാത്ത് സ്വദേശിയുമാണ്. രാജഗോപാല്‍, കാർത്തിക്, യോഗേഷ് കുമാർ അഷർ അലി എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഖാലിദിയ്യയിൽ പുതിയതായെത്തിയ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.