കുവൈറ്റ് (ട്രാസ്‌ക്) ബി.ഡി.കെ കുവൈറ്റ്‌ ചാപ്റ്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് (ട്രാസ്‌ക്) ബി.ഡി.കെ കുവൈറ്റ്‌ ചാപ്റ്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌, ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററുമായി ചേർന്ന് കോപ്പറേറ്റീവ് ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ സെന്റർ അദാൻ ബ്ലഡ്‌ ബാങ്കിൽ വെച്ച് നടത്തിയ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ട്രാസ്ക് പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു.


ബി.ഡി.കെ കുവൈറ്റിനെ പ്രതിനിധാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ്‌ ചാപ്റ്റർ കോഡിനേറ്റർ മനോജ്‌ മാവേലിക്കര, ട്രാസ്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി ഹരി കുളങ്ങര, സോഷ്യൽ വെൽഫയർ ജോയിന്റ് കൺവീനർ രമേഷ് സി, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, മറ്റു കേന്ദ്ര ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രാസ്ക് ട്രഷറർ ജാക്സൺ ജോസ് എല്ലാ രക്തദാതാക്കൾക്കും നന്ദി പറഞ്ഞു


എൺപതിലേറെ പേർ രക്തം ദാനം ചെയ്തു. എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കുവൈറ്റ്‌ സെൻട്രൽ ബ്ലഡ് ബാങ്കിനും ബ്ലഡ് ബാങ്ക് സ്റ്റാഫ് അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരം നൽകി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.