സാമ്പത്തിക പ്രതിസന്ധിയിലായ വിനോദസഞ്ചാരിക്ക് സഹായം നല്കി ഷാർജ പോലീസ്

സാമ്പത്തിക പ്രതിസന്ധിയിലായ വിനോദസഞ്ചാരിക്ക് സഹായം നല്കി ഷാർജ പോലീസ്

ഷാർജ: സാമ്പത്തികപ്രയാസം നേരിട്ട റഷ്യന്‍ വിനോദസഞ്ചാരിക്ക് സഹായം നല്‍കി ഷാ‍ർജപോലീസ്. യുഎഇയില്‍ സന്ദർശനത്തിനായി എത്തിയതായിരുന്നു റഷ്യന്‍ സ്വദേശി. മെയ് 5 ന് അല്‍ ദൈദ് ദിശയില്‍ എയർ പോർട്ട് റോഡില്‍ പട്രോളിംഗ് നടത്തിയ പോലീസുകാരാണ് ഇയാളെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ പെട്ടന്നുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഷാ‍ർജ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

ഏപ്രിലിലാണ് സൈക്കിള്‍ ടൂറിസ്റ്റായ ഇയാള്‍ യുഎഇയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധി അലട്ടിയതോടെ പലയിടത്തും അലഞ്ഞുനടന്നു. ഒടുവിലാണ് പട്രോളിംഗ് സംഘത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഇയാളെ കുറിച്ചുളള അന്വേഷണങ്ങള്‍ക്കൊടുവില്‍ ഷാ‍ർജ പോലീസ് സംഘം ഹോട്ടലില്‍ മുറിയെടുത്ത് നല്‍കുകയും തിരിച്ചുളള യാത്രാ ടിക്കറ്റ് തരപ്പെടുത്തിനൽകുകയും ചെയ്തു. ഷാർജ പോലീസിന്‍റെ സഹായത്തിനും കരുതലിനും നന്ദി രേഖപ്പെടുത്തിയാണ് സഞ്ചാരി സ്വദേശത്തേക്ക് മടങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.