ഷാർജ: ഷാര്‍ജ ഖാലിദിയ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ബോട്ടിന് തീപിടിച്ചു. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ബോട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു.
ഞായറാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ചരക്കുമായി പുറപ്പെടാനിരിക്കെയായിരുന്നു തീപിടുത്തമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.