യുഎഇ പ്രസിഡന്‍റ് ഫ്രാന്‍സിലേക്ക്

യുഎഇ പ്രസിഡന്‍റ് ഫ്രാന്‍സിലേക്ക്

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍ ഫ്രാൻസ് സന്ദ‍ർശിക്കും. ഒദ്യോഗിക സന്ദ‍ർശനം ഇന്ന് ആരംഭിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായി അദ്ദേഹം ചർച്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദവും പരസ്പര സഹകരണവും കൂടികാഴ്ചയില്‍ വിഷയമാകും. പരസ്പരം താല്‍പര്യമുളള വിഷയങ്ങളിലെ അഭിപ്രായവും ഇരുവരും പങ്കുവയ്ക്കും. യുഎഇയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെകുറിച്ചും ഇരുവരും ചർച്ച ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.