ഖോർഫക്കാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു

ഖോർഫക്കാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു

ഖോർഫക്കാന്‍: വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്താണ് മരിച്ചത്. 7 വയസായിരുന്നു.
ഖോർഫക്കാനിൽ നിന്ന് ദുബായിലേക്കുളള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ 21 നായിരുന്നു അപകടം. ചികിത്സയിലായിരുന്ന പ്രണവ് ഞായറാഴ്ചയാണ് മരിച്ചത്. കാസർകോട് സ്വദേശിയായ ഒരാൾ അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.