ട്രെക്കിങ്ങിനു പോയി: മലനിരകളില്‍ കുടുങ്ങി; രക്ഷപ്പെടുത്തി റാസല്‍ ഖൈമ ദൗത്യസംഘം

 ട്രെക്കിങ്ങിനു പോയി: മലനിരകളില്‍ കുടുങ്ങി; രക്ഷപ്പെടുത്തി റാസല്‍ ഖൈമ ദൗത്യസംഘം

മലനിരകളില്‍ കുടുങ്ങിയ വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി റാസല്‍ ഖൈമ പോലീസിലെ എയർ വിംഗ്. മലനിരകളില്‍ ട്രക്കിംഗിനായി പോയ രണ്ട് യൂറോപ്യന്‍ വിനോദ സഞ്ചാരികള്‍ക്ക്, സഞ്ചാരത്തിനിടെ പരുക്കേല്‍ക്കുകയായിരുന്നു. ഷാഹ ഭാഗത്തുവച്ചാണ് സംഭവമുണ്ടായത്. പോലീസ് കണ്‍ട്രോള്‍ വിഭാഗത്തില്‍ വിവരം കിട്ടിയ ഉടന്‍ തന്നെ രക്ഷാ ദൗത്യവുമായി സംഘം തിരിക്കുകയായിരുന്നുവെന്ന് എയർ വിങ് വിഭാഗം തലവന്‍ കേണല്‍ പൈലറ്റ് സയീദ് അല്‍ യമാഹി പറഞ്ഞു.

ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിൽ ഇരുവരെയും കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരേയും റാസല്‍ ഖൈമ സഖർ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ അപകടകരമായ മേഖലകള്‍ ട്രെക്കിങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന് പോലീസ് വിനോദ സഞ്ചാരത്തിനായി എത്തുന്നവരോട് അഭ്യർത്ഥിച്ചു. പരിചയ സമ്പന്നരായ ഗൈഡുകളുടെ സഹായം തേടുകയെന്നുളളതും ഉചിതമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.