ദുബായ്: യുഎഇയില്‍ ചൂട് കനക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 40 നും 45 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. പൊടിക്കാറ്റ് വീശും. ചാറ്റല്‍ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. പകല്‍ സമയങ്ങളില്‍ അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായേക്കും.
ഈയാഴ്ച അവസാനത്തോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കാം. ദുബായിലും അബുദാബിയിലും താപനില 45 ഡിഗ്രിയിലെത്തും. 10 മുതല്‍ 75 ശതമാനം വരെയാകും അന്തരീക്ഷ ഈർപ്പം. ബുധനാഴ്ച അലൈനിലെ ഉം അസീമൂലില്‍ രേഖപ്പെടുത്തിയ 44.7 ഡിഗ്രിയാണ് ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനില.