ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു

ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു

ദുബായ്: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോ സേവനം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ടോടെയാണ് യാത്രയ്ക്കിടെ മെട്രോയില്‍ സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. മാക്സ് മെട്രോ സ്റ്റേഷന് ഇരുവശത്തേക്കുമുളള ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. യാത്രാക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ ദുബായ് ആർടിഎ ബസ് സേവനം ഒരുക്കിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ ഗതാഗതം ദുബായുടെ പൊതു ഗതാഗത മേഖലയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നു. റെഡ്-ഗ്രീന്‍ ലൈനുകളില്‍ സർവ്വീസ് നടത്തുന്ന മെട്രോ ട്രെയിനുകളില്‍ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി ദിവസവും ആയിരക്കണക്കിന് പേരാണ് സഞ്ചരിക്കുന്നത്. മാത്രമല്ല ബുർജ് ഖലീഫയും ദുബായ് മാളും  ഫ്യൂച്ചർ മ്യൂസിയവും മാള്‍ ഓഫ് ദ എമിറേറ്റ്സുമെല്ലാം സന്ദർശിക്കണമെന്ന് ആഗ്രഹിച്ചെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും എളുപ്പത്തിലുളളതും ചെലവുകുറഞ്ഞതുമായ ഗതാഗത മാർഗമാണ് മെട്രോ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.