മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ, നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ, നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് പ്രയോജനപ്പെടുത്തി പ്രവാസികള്‍. ബുധനാഴ്ച ഡോളറിനെതിരെ 82 രൂപ 38 പൈസയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത്. ഒരു ദിർഹത്തിന് 22 രൂപ 43 പൈസയിലേക്കെത്തി.

ചൊവ്വാഴ്ച വൈകീട്ട് 82 രൂപ 25 പൈസയില്‍ അവസാനിപ്പിച്ച വ്യാപാരമാണ് 10 പൈസയിടിഞ്ഞ് 82 രൂപ 35 ലെത്തിയത്. പിന്നീട് 82 രൂപ 38 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ നേരിയ നേട്ടത്തോടെ 82 രൂപ 35 ലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഡോളർ വിപണിയില്‍ ശക്തിപ്പെട്ടതും ഇന്ത്യന്‍ ഓഹരി വിപണിയിലെ തളർച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. മൂല്യമിടിഞ്ഞത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാന്‍ എക്സ്ചേഞ്ചുകളിലെത്തിയവരും നിരവധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.