ആഢംബര ട്രെയിന്‍ സർവ്വീസ് ഒരുക്കാന്‍ ഇത്തിഹാദ് റെയില്‍

ആഢംബര ട്രെയിന്‍ സർവ്വീസ് ഒരുക്കാന്‍ ഇത്തിഹാദ് റെയില്‍

ദുബായ്: ആഢംബര ട്രെയിന്‍ സർവ്വീസുകള്‍ ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ച് ഇത്തിഹാദ് റെയില്‍. ഇറ്റാലിയന്‍ കമ്പനിയായ ആർസെനലെയുമായാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ കടന്ന് പോയി ഒമാന്‍ അതിർത്തിവരെയാകും അത്യാഢംബര ട്രെയിനുകള്‍ സർവ്വീസ് നടത്തുക.

അബുദാബിയിൽ സമാപിച്ച ദ്വിദിന മിഡിൽ ഈസ്റ്റ് റെയിൽ എക്‌സിബിഷനും കോൺഫറൻസുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇറ്റലി അംബാസഡർ ലോറെൻസോ ഫനാറയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. 15 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക.അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഒമാന്‍ അതിർത്തിവരെയാണ് സർവ്വീസ് നടത്തുക. ഇറ്റലിയിലാണ് കോച്ചുകളുടെ നിർമ്മാണം നടത്തുക.

ഇത് കൂടാതെ ആറ് കരാറുകളില്‍ കൂടി ഇത്തിഹാദ് റെയില്‍ ഒപ്പുവച്ചിട്ടുണ്ട്.സംയോജിത ലോജിസ്റ്റിക്സ് ദാതാവായ മൈക്കോയുമായും മൊറോക്കോയുടെ ദേശീയ റെയിൽവേ ഓപ്പറേറ്ററായ ഒഎന്‍സിഎഫുമായും ആഗോള സാങ്കേതിക കമ്പനിയായ ഊബറുമായും ഡ്രോൺ കാർഗോ സ്പെഷ്യലിസ്റ്റ് സ്കൈഗോയുമായാണ് ധാരണാപത്രം ഒപ്പുവച്ചിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.