അബുദാബി: യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 55,176 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,87,267 ആയി ഉയര്‍ന്നു.
കോവിഡ് ചികിത്സയിലായിരുന്ന 674 പേര്‍ രോഗ മുക്തരായി. നാലുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിരിക്കുന്നത്. ഇവരില്‍ 1,65,023 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 622 കോവിഡ് മരണങ്ങളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 21,622 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.