റിയാദ്: രാജ്യത്ത് തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാന്‍ വിരലടയാളം നിർബന്ധമാക്കി.മെയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. സൗദിയില്‍ നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖങ്ങളുമായി വിഎഫ്എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം.
തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാന്‍ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റും വ്യക്തമാക്കി. വിസ സ്റ്റാംപിംഗിനുള്ള അപേക്ഷക്കൊപ്പം വിരലടയാളം നൽകാത്ത രേഖകൾ പരിഗണിക്കില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറഞ്ഞു.
സന്ദർശകവിസക്കാർക്ക് നേരത്തെ തന്നെ വിരലടയാളം നിർബന്ധമാക്കിയിരുന്നു. കേരളത്തില്‍ കൊച്ചിയിലാണ് വിഎഫ്എസ് കേന്ദ്രമുളളത്.