മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. മസ്കറ്റിലെ അല്‍ ഖൗദ് മേഖലയില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഹജ്ജാർ മലനിരകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഗള്‍ഫ് മേഖല ചൂട് കാലത്തിലേക്ക് കടക്കുന്നതിന്‍റെ മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ട്. യുഎഇ, സൗദി അറേബ്യ അടക്കമുളള രാജ്യങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.