ഷാർജ: ഖൊർഫക്കാനിൽ രണ്ട് വിനോദസഞ്ചാരബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ട 7 പേരെ രക്ഷപ്പെടുത്തി. യുഎഇ കോസ്റ്റ് ഗാർഡാണ് ഇന്ത്യാക്കാരായ 7 പേരെ രക്ഷപ്പെടുത്തിയത് . ഖോർഫക്കാനിലെ ഷാർക്ക് ഐലന്‍റിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെട്ടവർ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുളളവരാണെന്നത് അറിവായിട്ടില്ല. വിനോദസഞ്ചാരത്തിനെത്തുന്നവർ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അസ്ഥിര കാലാവസ്ഥകളില്‍ യാത്ര അരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ബോട്ടുകള്‍ മറിഞ്ഞതായ വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘത്തെ അധികൃതര്‍ സ്ഥലത്തേക്ക് അയച്ചു. ഏഴ് പേരെയും രക്ഷപ്പെടുത്തിയങ്കിലും ഒരു സ്‍ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കുകളുണ്ട്. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.