ദുബായ്: രാജ്യത്ത് ബീഇന്‍ ചാനലുകളുടെ സംപ്രേഷണം മുടങ്ങിയേക്കും. പ്രമുഖ ടെലകോം വിതരണ ദാതാക്കളായ ഇത്തിസലാത്തിന് കീഴിലെ ടിവി ചാനല്‍ വിതരണ സംവിധാനമായ ഇ ലൈഫില്‍ ജൂണ്‍ 1 മുതല്‍ ബീഇന്‍ ചാനലുകള്‍ മുടങ്ങുമെന്നാണ് ഇത്തിസലാത്ത് വാർത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഇത്തിസലാത്ത് വാർത്താകുറിപ്പില്‍ പറയുന്നു. സ്പോർട്സ് ചാനലുകള്‍ ഉള്‍പ്പടെ ബീഇന്‍റെ നിരവധി ചാനലുകള്‍ ഇലൈഫ് വഴി ലഭ്യമാക്കുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.